Keyhole Gynecomastia Surgery in Trivandrum

തിരുവനന്തപുരത്ത് കീഹോൾ ഗൈനക്കോമാസ്റ്റിയ ശസ്ത്രക്രിയ


ഗൈനക്കോമാസ്റ്റിയ ജിമ്മിൽ മാറില്ല. പക്ഷേ പരിഹരിക്കാം.
ഇത് കൊഴുപ്പ് മാത്രമല്ല — ഒരു ഗ്രന്ഥി കൂടി ഉണ്ട്.
വെയ്റ്റ് ട്രെയിനിങ്ങ് കൊണ്ട് നെഞ്ചിലെ പേശി വളരും. കാർഡിയോയും ഡയറ്റും കൊഴുപ്പ് കുറയ്ക്കും. എന്നാൽ ഗ്രന്ഥി — അത് അവിടെത്തന്നെ ഉണ്ടാകും. എത്രയൊക്കെ ജിമ്മിൽ പോയാലും, ഏതെങ്കിലും ഡയറ്റ് ചെയ്താലും, ഗ്രന്ഥി മാറില്ല.
ഗ്രന്ഥി നീക്കം ചെയ്യാൻ ശസ്ത്രക്രിയ മാത്രമാണ് വഴി.
Gynecomastia won't change with the gym. But it can be fixed.

It's not just fat — there's a gland too.

Weight training will grow the chest muscle. Cardio and diet will reduce the fat. But the gland — it stays right where it is. No matter how much you train, no matter what diet you follow, the gland won't go.
Surgery is the only way to remove it.

Play video:
ഗൈനക്കോമാസ്റ്റിയ — ശസ്ത്രക്രിയയ്ക്ക് ശേഷം അടുത്ത ദിവസവും 2 ആഴ്ചയും

ലോക്കൽ അനസ്തേഷ്യയും സെഡേഷനും ഉപയോഗിച്ച് നെഞ്ചിലെ ലിപ്പോസക്ഷനും ഗ്രന്ഥി നീക്കം ചെയ്യലും.
നിരീക്ഷണത്തിനായി ഒരു രാത്രി താമസം; പിറ്റേന്ന് രാവിലെ വീട്ടിലേക്ക് മടങ്ങാം.
പത്ത് വർഷത്തിലേറെയായി ഗൈനക്കോമാസ്റ്റിയ ശസ്ത്രക്രിയകൾ
കീഹോൾ സർജറി — വേഗത്തിലുള്ള സുഖപ്പെടൽ, ചെറിയ പാടുകൾ
പൂർണ്ണ സ്വകാര്യത ഉറപ്പ്

Chest liposuction and gland removal under local anaesthesia with sedation.

One night's stay for observation. Home the next morning.

Gynecomastia procedures for more than 12 years.

Keyhole surgery - faster recovery and smaller scars.

Privacy maintained.

Play video:
Gynecomastia | appearance at one month after procedure
Play video:
Gynecomastia correction under local anesthesia. Early postoperative appearance.
Play video:
Gynecomastia correction without skin removal (2 weeks post-op)
Play video:
Correction of gynecomastia | appearance the next day

സുരക്ഷ:

ലോക്കൽ അനസ്തേഷ്യയും IV സെഡേഷനും ഉപയോഗിച്ചാണ് ശസ്ത്രക്രിയ ചെയ്യുന്നത്. നിരീക്ഷണത്തിനായി ഒരു രാത്രി ആശുപത്രിയിൽ താമസിക്കണം. ഇത് ജനറൽ അനസ്തേഷ്യയുടെ അപകടസാധ്യതകൾ ഒഴിവാക്കും. ആദ്യഘട്ട റിക്കവറി നേരിട്ട് കൈകാര്യം ചെയ്യാനും സാധിക്കും. വലിയ പ്രശ്നങ്ങൾ അപൂർവ്വമാണ്. Dr. ഉണ്ണികൃഷ്ണൻ എസ്, MCh (Plastic Surgery), ആണ് ശസ്ത്രക്രിയ ചെയ്യുന്നത്. കഴിഞ്ഞ ഒരു പന്ത്രണ്ട് വർഷത്തിലേറെയായി. പല പുരുഷന്മാർക്കും ഈ പ്രശ്നം പരിഹരിച്ചിട്ടുണ്ട്.
എന്തുകൊണ്ട് ഒരു രാത്രി താമസം:
ശസ്ത്രക്രിയ കഴിഞ്ഞുള്ള ആദ്യ രാത്രി ചിലർക്ക് തലകറക്കം അനുഭവപ്പെടാം. അങ്ങനെ സംഭവിക്കുന്നെങ്കിൽ അത് ഞങ്ങളുടെ കൂടെ ഇവിടെ വച്ചാകണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. പിറ്റേന്ന് രാവിലെ മുറിവുകൾ പരിശോധിച്ച് വൃത്തിയാക്കി, ഡ്രെയിനുകൾ നീക്കം ചെയ്ത്, പുതിയ ഡ്രെസ്സിംഗ് ഇട്ട്, പ്രഷർ ഗാർമെന്റ് ധരിപ്പിച്ച ശേഷമാണ് വീട്ടിലേക്ക് അയക്കുന്നത്. എല്ലാം പരിശോധിച്ചു എന്ന ഉറപ്പോടെ നിങ്ങൾക്ക് മടങ്ങാം — ഞങ്ങൾക്കും.

Safety:

The procedure is done under local anesthesia with IV sedation, with an overnight stay for observation. This avoids the risks of general anesthesia and allows us to manage early recovery directly. Major complications are uncommon. Performed by Dr. Unnikrishnan S, MCh (Plastic Surgery), who has corrected this condition for many men over the past decade.
Why we keep you overnight?
Some people feel faint on the first night after surgery, and we'd rather that happens here, with us. The next morning we check and clean the wounds, remove the drains, apply fresh dressings and fit your pressure garment before you go home. You leave knowing everything has been looked at, and so do we.

സുഖപ്പെടൽ:

ഒരാഴ്ച കൊണ്ട് നേരിയ ഡെസ്ക് ജോലികളിലേക്ക് മടങ്ങാം. 2-3 ആഴ്ച കൊണ്ട് വാഹനം ഓടിക്കാം. 4-6 ആഴ്ച കൊണ്ട് പൂർണ്ണമായും ജിമ്മിലേക്ക് മടങ്ങാം. കംപ്രഷൻ വെസ്റ്റ് വസ്ത്രത്തിനുള്ളിൽ 2 ആഴ്ച തുടർച്ചയായും, പിന്നെ 2 ആഴ്ച രാത്രി മാത്രവും ധരിക്കണം. സുഖപ്പെടലിന്റെ കൂടുതൽ ഭാഗവും വീട്ടിൽ വെച്ചാണ്. പാടുകൾ ചെറുതാണ്. നിപ്പിളിന് താഴെയുള്ള ലിപ്പോസക്ഷൻ പാടുകൾ മങ്ങിപ്പോകും. അരിയോളർ പാട് ചർമത്തിന്റെ സ്വാഭാവിക നിറത്തിന്റെ അരികിലൂടെയാണ്, അത് കാണാൻ പ്രയാസമാകും.

Recovery:

Light desk work in about a week. Driving in 2-3 weeks. Full gym in 4-6 weeks. A compression vest is worn under your clothes for 2 weeks continuously, then 2 more weeks at night. Most of the recovery happens at home.

Scars are small. The liposuction marks below the nipple fade. The areolar scar follows the natural skin colour border and becomes hard to see.

ചെലവ്:

നീക്കം ചെയ്യേണ്ട ഗ്രന്ഥിയുടെയും കൊഴുപ്പിന്റെയും അളവിനെ ആശ്രയിച്ചാണ് ചെലവ്. ഇത് കൺസൾട്ടേഷൻ സമയത്ത് ചർച്ച ചെയ്യാം.

Cost:

Cost depends on the amount of gland and fat to be removed and is discussed at consultation.

Call 8606029728